കൃപയിൽ നിറവേ കനിവിൻ കടലേ കന്യകമാതാവേ
~ Start 8 Bar ~
കൃപയിൽ നിറവേ കനിവിൻ കടലേ കന്യകമാതാവേ
ജപമാലയുമായ് നിറമാല്യവുമായ് നിറഞ്ഞ മിഴികളുമായ്
നിൽതിരു മുമ്പിൽ നിൽക്കും ഞങ്ങൾ
തിരുമിഴി നീ തുറക്കൂ അമ്മേ അമ്മേ
തിരുമിഴി നീ തുറക്കൂ (2)
.
~ Start 5 Bar ~
ദൈവകുമാരനു ജന്മം നൽകിയ പാവന കന്യകയേ
ആദിമാതാവിൻ ശാപമൊഴിച്ചൊരു നന്മ നിറഞ്ഞവളേ
ഈ മരുഭൂമിയിൽ അലയുമിവർക്കെന്നും
അഭയം നീ നൽകൂ അമ്മേ അമ്മേ
അഭയം നീ നൽകൂ
(കൃപയിൽ... 4 വരികൾ)
~ Start 5 Bar ~
രാഗവും താളവും ശ്രുതിയും ലയവും അമ്മേ നീയല്ലോ
എന്നുടെ പ്രാണൻ്റെ മാണിക്യവീണയിൽ സപ്ത സ്വരങ്ങളായി
നിൻതിരു ഗീതം മീട്ടിടുവാൻ നീ
വരമരുളീടണമേ അമ്മേ അമ്മേ
വരമരുളീടണമേ
(കൃപയിൻ... 4 വരികൾ)