കൂദാശയിൽ വാഴും ഈശോ
~ Start 13 Bar ~
കൂദാശയിൽ വാഴും ഈശോ
രാജാധിരാജനാം ഈശോ (2)
തിരുവോസ്തിയിൽ നിന്നെ കാണാൻ
അത്മാവിൽ സ്വീകരിക്കാനായ്
ആശയോടെ കാത്തു നില്പൂ
ആത്മ നാഥാ വേഗം വായോ
നീയെൻ്റെ ജീവനല്ലേ നീയെൻ്റെ സ്നേഹമല്ലേ
കൂദാശയിൽ വാഴും ഈശോ
.
Chorus:
ഈശോ വായോ ഉളളിൽ വായോ
ഉള്ളം കവർന്നെന്നിൽ വാഴാൻ വായോ (2)
.
~ Start 17 Bar ~
അമ്മ പഠിപ്പിച്ച പ്രാർത്ഥനയിൽ
ഗുരുതുല്യരേകിയ മാതൃകയിൽ (2)
കാണാതെ പോയൊരാ ചൈതന്യം നാഥാ
കാണുന്നു ഞാനിന്നീ തിരുവോസ്തിയിൽ
മാലാഖയാക്കാൻ മാറോടണയ്ക്കാൻ
(ഈശോ... 2 വരികൾ (2))
~ Start 13 Bar ~
നന്മകൾ മാത്രം നൽകിയെന്നും
സ്വന്തമായെന്നെ കരുതിയോനെ (2)
പിരിയില്ലൊരുനാളും ഈ സ്നേഹബന്ധം
പരിപാവനാത്മാ നീ തുണയാകുമ്പോൾ
മാലാഖയാക്കാൻ മാറോടണയ്ക്കാൻ
(ഈശോ... 2 വരികൾ (2))
(കൂദാശയിൽ... പല്ലവി + കോറസ്)