കാൽവരിക്കുന്നിലെ കാരുണ്യമേ
~ Start 19 Bar ~
കാൽവരിക്കുന്നിലെ കാരുണ്യമേ
കാവൽ വിളക്കാവുക
കൂരിരുൾ പാതയിൽ മാനവർക്കെന്നും നീ
ദീപം കൊളുത്തീടുക മാർഗ്ഗം തെളിച്ചീടുക
(കാൽവരി... 4 വരികൾ)
~ Start 21 Bar ~
മുൾമുടി ചൂടി ക്രൂശിതനായി
പാപലോകം പവിത്രമാക്കാൻ (2)
നിൻ്റെ അനന്തമാം സ്നേഹതരംഗങ്ങൾ
എന്നെ നയിക്കുന്ന ദിവ്യശക്തി
നിൻ്റെ വിശുദ്ധമാം വേദവാക്യങ്ങൾ
എൻ്റെ ആത്മാവിന് മുക്തിയല്ലോ
സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും
(Link 1 Bar)
(കാൽവരി... 4 വരികൾ)
~ Start 15 Bar ~
കാരിരുമ്പാണി താണിറങ്ങുമ്പോൾ
ക്രൂരരോടും ക്ഷമിച്ചവൻ നീ (2)
നിൻ്റെ ചൈതന്യമീ പ്രാണനാളങ്ങളിൽ
എന്നും ചലിക്കുന്ന ശ്വാസമല്ലോ
നിൻ്റെ വിലാപം പ്രപഞ്ച ഗോളങ്ങളിൽ
എന്നും മുഴങ്ങുന്ന ദുഃഖരാഗം
സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും
(Link 1 Bar)
(കാൽവരി - പല്ലവി)