കണ്ണിനു കർപ്പൂര ധാര ചൊരിയുന്ന
~ Start 11 Bar ~
കണ്ണിനു കർപ്പൂര ധാര ചൊരിയുന്ന
കമനീയ രൂപനേ
കരളിൽ പീയൂഷമാരി ചൊരിയുന്ന
യേശു മഹേശനെ
സ്തുതി നിനക്ക് സ്തോത്രം നിനക്ക്
ആരാധനയും നിനക്ക്
(കണ്ണിനു... 4 വരികൾ)
~ Start 8 Bar ~
മാലാഖമാരോടു കൂടെ ഞങ്ങളും
മോഹനമാം ഒരു പാട്ടു പാടാം
മന്ത്ര മനോഹര വീചികളാലെ
മനമുരുകി ഒരു പാട്ടു പാടാം (മന്ത്ര...)
(കണ്ണിനു... 4 വരികൾ)
~ Start 8 Bar ~
തെളിവായി കാണേണമെന്നും എൻ നൃപൻ്റെ
അനുദിനം വാഴ്ത്തുന്ന തിരുഗാത്രം
താരവും പ്രകൃതിയും ഒന്നിച്ചു കുമ്പിട്ടു
താണു വണങ്ങുന്ന തിരു ഗാത്രം (താരവും)
(കണ്ണിനു... പല്ലവി)