ഓ ദിവ്യകാരുണ്യമേ നീയെന്നിൽ വന്നീടുമോ
~ Start 5 Bar Hum (8 Bar) ~
ഓ ദിവ്യകാരുണ്യമേ നീയെന്നിൽ വന്നീടുമോ (2)
ഈ ബലിവേദിയിൽ ഈ അൾത്താരയിൽ
വാഴുന്ന എന്നേശുവേ
വാഴുന്ന എന്നേശുമേ
Chorus:
ദിവ്യകാരുണ്യ നാഥാ എന്നിൽ വന്നിടുക നീ
ദിവ്യകാരുണ്യ നാഥാ യേശുവേ
നീയെന്നുള്ളം കാണുന്നു നീ എന്നുള്ളിൽ വാഴുന്നു
എന്നെ ഉള്ളം കൈയിൽ പാലിച്ചീടുന്നു
~ Start 13 Bar ~
ഹൃദയങ്ങളൊന്നായ് ക്ഷമിക്കാൻ
സ്നേഹത്തിൽ കൈകോർത്തു ചേരാൻ
യേശുവിൻ യാഗത്തെ ഓർക്കാം
ദിവ്യമീ കൂദാശയിൽ (2)
(ദിവ്യകാരുണ്യ ... 4 വരികൾ)
~ Start 3 Bar Hum (4 Bar) + 2 Bar ~
അധരങ്ങൾ നിന്നെ സ്തുതിക്കാൻ
ആത്മാവിൽ സന്തോഷം നേടാൻ
സ്വർഗ്ഗത്തിൻ വാതിൽ തുറക്കാൻ
കാരുണ്യം തൂകേണമേ (2)
(ദിവ്യകാരുണ്യ... 4 വരികൾ)
(ഓ ദിവ്യ... പല്ലവി, no കോറസ്)