ഓ ദിവ്യകാരുണ്യമേ ഓ സ്നേഹ പാരമ്യമേ
~ Start Flute + 8 Bar ~
ഓ ദിവ്യകാരുണ്യമേ ഓ സ്നേഹ പാരമ്യമേ
എന്നുള്ളിൽ നീ വന്നീടണേ
അലിവുള്ള എൻ ദൈവമേ (എന്നുള്ളിൽ)
(ഓ ദിവ്യകാരുണ്യമേ... 1 വരി)
~ Start 15 Bar ~
യോഗ്യത ഇല്ലെന്നിൽ നാഥാ
നീ എന്നുള്ളിൽ വന്നീടുവാനായ്
ഹൃദയങ്ങൾ തേടുന്ന ദേവാ എൻ്റെ
ഹൃദയം നിനക്കായിന്നേകാം
കൊതിയോടെ ഞാനും നിൽക്കുന്നു സവിധേ
അണയേണമെന്നുള്ളിൽ കരുണാമയാ (കൊതിയോടെ)
(ഓ ദിവ്യകാരുണ്യമേ... 1 വരി)
~ Start 7 Bar ~
അവിടുന്നെൻ കൂടെയില്ലെങ്കിൽ
ഞാൻ വീഴുന്നു ബലഹീനനായി
അകലാതെ എന്നുമെൻ മനസ്സിൽ സ്നേഹ
തിരിനാളമായിന്നു തെളിയൂ
തിരുവോസ്തി രൂപാ തിരുസ്നേഹ ധാരതൻ
നിറവോടെ വളരുവാൻ കൃപയേകണേ (തിരുവോസ്തി)
(ഓ ദിവ്യകാരുണ്യമേ... പല്ലവി)