ഓശാന ഓശാന ദാവീദിൻ സുതനോശാന
ഓശാന ഓശാന ദാവീദിൻ സുതനോശാന
ഓശാന ഓശാന ദാവീദിൻ സുതനോശാന (2)
~ Start 5 Bar ~
സെഹിയോൻ പുത്രി മോദം പുണരുക
നിന്നുടെ നാഥനിതാ
പ്രതാപവാനായ് വരുന്നു വിണ്ണിൻ
കീർത്തന വീചികളിൽ (2)
(ഓശാന... 2 വരികൾ)
~ Start 5 Bar ~
വിനീതനായൊരു കഴുത കുഞ്ഞിൻ
പുറത്തെഴുന്നെള്ളി
സൈത്തിൻ ചില്ലകൾ വിതറിയ വഴിയിൽ
വരുന്നു ദൈവസുതൻ (2)
(ഓശാന... 2 വരികൾ)
~ Start 5 Bar ~
നിരയായ് നീങ്ങും ബാലികമാരുടെ
കീർത്തനമുയരുമ്പോൾ
ബാലൻമാരുടെ കൈകൾ ചില്ലകൾ
താളം തുള്ളുന്നു (2)
(ഓശാന... 2 വരികൾ)
~ Start 5 Bar ~
ഓശാനകളിൽ ആഴി ചലിക്കും
നൊമ്പരമുണരുന്നു
സ്വര വീചികളാൽ അവനീ വാസികൾ
പുളകം കൊള്ളുന്നു (2)
(ഓശാന... പല്ലവി)