ഒന്നേ ഉണ്ടെനിക്കാനന്ദമുലകിൽ
~ Start 11 Bar ~
ഒന്നേ ഉണ്ടെനിക്കാനന്ദമുലകിൽ
യേശുവിൻ സന്നിധി അണയുവതേ (2)
അന്നേരം മമ മാനസ ഖേദം
ഒന്നായ് അകലും വെയിലിൽ ഹിമംപോൽ (2)
(ഒന്നേ... 2 വരികൾ)
~ Start 11 Bar ~
മാനം ധനമീ മണ്ണിൻ മഹിമകൾ
ഒന്നും ശാന്തിയേ നൽകാതെ (2)
ദാഹം പെരുകും കണ്ണീരൊഴികേ
ലോകം വേറെ തരികില്ലറിക (2)
(ഒന്നേ... 2 വരികൾ)
~ Start 11 Bar ~
കണ്ണീർ താഴ്വര ഉണ്ടെനിക്കനവധി
മണ്ണിൽ ജീവിത പാതയിൽ (2)
എന്നാലും ഭയമെന്തെന്നരികിൽ
നന്നായ് അവൻ കൃപ മഴപോൽ ചൊരികിൽ (2)