എത്രയും ദയയുള്ള മാതാവേ നിൻ
~ Start 11 Bar ~
എത്രയും ദയയുള്ള മാതാവേ നിൻ
സങ്കേതം തേടി വരുന്നു ഞങ്ങൾ
നിൻ ചാരത്തോടിയണഞ്ഞവരേ നീ
ഒരു നാളും കൈവിടില്ലല്ലോ തായേ
ഒരു നാളും കൈവിടില്ലല്ലോ തായേ
(എത്രയും... 1 വരി)
~ Start 7 Bar ~
ശരണം ഗമിപ്പൂ നിൻ തൃപ്പാദത്തിൽ
കരുണതൻ നിറകുടമാകുമമ്മേ (2)
കനിവോടെ ഇവരെ നീ കാക്കണമേ
കന്യകമാരുടെ റാണി നീയേ
(എത്രയും... 1 വരി)
~ Start 9 Bar ~
നെടുവീർപ്പും കണ്ണീരും കൈ മുതലായ്
അലയുമീ പാപികൾ തനയരല്ലോ (2)
അളവില്ലാ നിൻ ദയാവായ്പിലിതാ
അഭയത്തിനണയുന്നു സാധുശീലർ
(എത്രയും... 1 വരി)
~ Start 7 Bar ~
അവതാരം ചെയ്തൊരു വചനത്തിൻ്റെ
അമലയാം അംബികേ നന്മപൂർണ്ണേ (2)
അവനിയിൽ സുതരുടെ യാചനകൾ
അലിവോടെ കേട്ടു നിന്നഭയമേകൂ
(എത്രയും... 4 വരികൾ + 1 വരി)