ഇന്നീ മഹൽദിനം നമ്മകൾ പൂവിടും
<b>വിരുത്തം</b>
<hr>
ഇന്നീ മഹൽദിനം നമ്മകൾ പൂവിടും
തിരുനാൾ മഹോൽസവം ആമോദമോടെ
ഞങ്ങളിതാ മംഗളഗീതികൾ പാടുന്നു
.
ആനന്ദഗാനങ്ങൾ ആലപിച്ചിടാം
വിശുദ്ധനാം സെബസ്ത്യാനോസേ
അണയുന്നു തീർത്ഥകർ ആയിരങ്ങൾ
നിന്നെ ഞങ്ങൾ അണയുന്നു തീർത്ഥകർ ആയിരങ്ങൾ
ആശ്വാസം തേടി വരുന്നു (2)
.
രോഗികൾ ജീവിത ക്ലേശങ്ങളാലെ
നാൾ തോറും ഞങ്ങൾ തളരുന്നു (2)
യേശുവിനോട് യാചിച്ചു ഞങ്ങളിൽ
അനുഗ്രഹം നീ ചൊരിയണമേ (2)
നിന്നെ ഞങ്ങൾ കേടുന്നു പുണ്യവാനേ
(ആനന്ദഗാനങ്ങൾ... 5 വരികൾ)
ദുഃഖങ്ങളേറെ തിങ്ങും ഹൃദയങ്ങൾ
നിൻ മുമ്പിൽ സാന്ത്വനം തേടുന്നു (2)
അഭയമില്ലാതെ വലയുന്ന മക്കൾക്ക്
ആശ്രയം നീ അരുളണമേ (2)
നിന്നെ ഞങ്ങൾ തേടുന്നു പുണ്യവാനേ
(ആനന്ദഗാനങ്ങൾ... 5 വരികൾ)