logo

ആശ്രയമമ്മേ വേളാങ്കണ്ണി ആരോഗ്യ മാതാവേ

ആശ്രയമമ്മേ വേളാങ്കണ്ണി ആരോഗ്യ മാതാവേ അഭയം നൽകൂ (2) അടിയങ്ങൾ ഞങ്ങൾക്കീ ഭൂമിയിലെന്നും താങ്ങും തണലും നീ മാത്രമേ (2) (ആശ്രയ... 2 വരികൾ) കൺമണിക്കുഞ്ഞു കരഞ്ഞിടുമെങ്കിൽ കേഴുകയില്ലേ നീ (2) ആധിയും വ്യാധിയും കൊണ്ടു തകർന്നു താഴുകയാണെൻ ജീവിതം (ആശ്രയ... 2 വരികൾ) തലമുറ തോറും തഴുകി വരുന്നു നിൻ്റെ കാരുണ്യം (2) സസുഖം നിൻമക്കൾ വാഴുകയെങ്കിൽ അമ്മയ്ക്കല്ലോ അഭിമാനം (ആശ്രയ... 4 വരികൾ + 2 വരികൾ)
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!