ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം
~ Start Hum (4 Bar) + 4 Bar ~
ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം
ആരാധിക്കുമ്പോൾ അപദാനം പാടിടാം
ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം
ആ പദമലരിൽ താണുവീണു വന്ദിച്ചീടാം
ആത്മനാഥാ ഞാൻ നിന്നിൽ ചേരേണം
എൻ മനസ്സിൽ നീ നീണാൾ വാഴേണം (2)
.
~ Start 13 Bar ~
യേശുനാഥാ ഒരു ശിശുവായ്
എന്നെ നിൻ്റെ മുമ്പിൽ നൽകീടുന്നേ
എൻ പാപമേതും മായിച്ചു നീ
ദുഃഖഭാരമെല്ലാം മോചിച്ചു നീ
അത്മാവിൽ നീ വന്നേരമെൻ
കണ്ണീരു വേഗം ആനന്ദമായ് (ആത്മാവിൽ
(ആരാധിച്ചീടാം... 6 വരികൾ)
~ Start 3 Bar Hum (4 Bar) + 4 Bar ~
സ്നേഹനാഥാ ഒരു ബലിയായ്
ഇനി നിന്നിൽ ഞാനും ജീവിക്കുന്നേൻ
എൻ്റെതായതെല്ലാം സമർപ്പിക്കുന്നു
പ്രിയനായി എന്നെ സ്വീകരിക്കൂ
അവകാശിയും അധിനാഥനും
നീ മാത്രമേശു മിശിഹായേ (അവകാശിയും
(ആരാധിച്ചീടാം... പല്ലവി)
(ആത്മ നാഥാ... 2 വരികൾ (3))