ആരാധനയ്ക്കു യോഗ്യനേ നിന്നെ
~ Start 13 Bar ~
ആരാധനയ്ക്കു യോഗ്യനേ നിന്നെ
ഞങ്ങൾ ആരാധിച്ചീടുന്നിതാ (2)
ആഴിയും ഊഴിയും നിർമ്മിച്ച നാഥനെ (2)
ആത്മാവിൽ ആരാധിക്കും കർത്താവിനെ
നിത്യം സ്തുതിച്ചിടും ഞാൻ (2)
(ആരാധനയ്ക്കു... 2 വരികൾ ... (2))
~ Start 13 Bar ~
പാപത്താൽ നിറയപ്പെട്ട എന്നെ നിൻ്റെ
പാണിയാൽ പിടിച്ചെടുത്തു (2)
പാവന നിണം തന്നു പാപത്തിൻ കറ പോക്കി (2)
രക്ഷിച്ചതാൽ നിന്നെ ഞാൻ എന്നാളും
ആത്മാവിൽ ആരാധിക്കും (2)
(ആരാധനയ്ക്കു...2 വരികൾ ... (2)
~ Start 13 Bar ~
ആദിമ നൂറ്റാണ്ടിൽ നിൻ ദാസർ
മാക്കോസിൻ മാളികയിൽ (2)
നിൻ ആവി പകർന്നപോൽ
നിൻ ദാസർ മദ്ധ്യത്തിൽ (2)
നിൻ ശക്തി അയച്ചിടുക നിന്നെ എന്നും
ആത്മാവിൽ ആരാധിക്കും (2)
(ആരാധനയ്ക്കു...2 വരികൾ ...(2)
~ Start 13 Bar ~
വാഗ്ദത്തം പോലെ നിൻ്റെ സന്നിധാനേ
നിൻ മക്കൾ കൂടിടുമ്പോൾ (2)
മദ്ധ്യേ വന്നനുഗ്രഹം ചെയ്തിടാം എന്നുള്ള (2)
ചെയ്തവൻ നീ മാത്രമേ എന്നാളും
ആത്മാവിൽ ആരാധിക്കും (2)
(ആരാധനയ്ക്കു ...2 വരികൾ .. (2)