ആടുകൾക്കായ് ജീവനേകും നല്ലിടയൻ ഞാൻ
~ Start 13 Bar ~
ആടുകൾക്കായ് ജീവനേകും നല്ലിടയൻ ഞാൻ
പുതിയ മേച്ചിൽപ്പുറങ്ങളിൽ ഞാൻ നയിക്കുന്നു
അവയെ ഞാൻ നയിക്കുന്നു (2)
.
~ Start 9 Bar ~
ശാഖകളെ താങ്ങിടുന്ന
മുന്തിരിച്ചെടി ഞാൻ (2)
നന്മ നിറയും ഫലം ചൂടാൻ
എന്നിൽ വളരേണം നിങ്ങൾ
എന്നിൽ വളരേണം
(ആടുകൾ... 3 വരികൾ)
~ Start 9 Bar ~
വിണ്ണിൽ നിന്നുമിറങ്ങി വന്ന
ദിവ്യഭോജ്യം ഞാൻ (2)
നിത്യജീവൻ സ്വന്തമാക്കാൻ
എന്നെ സ്വീകരിക്കൂ നിങ്ങൾ
എന്നെ സ്വീകരിക്കൂ
(ആടുകൾ... 3 വരികൾ)
~ Start 9 Bar ~
ലോകത്തിനു വെളിച്ചമേകും
സ്വർഗ്ഗ ദീപം ഞാൻ (2)
എൻ്റെ കാലടി തേടി വന്നാൽ
ഇതു വഴിയെല്ലാം നിങ്ങൾ
ഇതു വഴിയെല്ലാം
(ആടുകൾ... 3 വരികൾ)