അറബിക്കടലല തഴുകും
അറബിക്കടലല തഴുകും
വെട്ടുകാടിൻ തീരഭൂവിൽ... (Link) (2)
നിത്യം വാഴുന്ന ക്രിസ്തുരാജൻ്റെ
തിരുനാൾ പ്ലാനിനം ജൂബിലി (2)
(അറബി... 4 വരികൾ)
പതിനൊന്നാം പീയൂസ് പാപ്പാ
സഭയ്ക്കു നൽകിയ തിരുനാൾ
തിരുനാൾ തിരുനാൾ (2)
പന്ത്രണ്ടാം പീയൂസിൻ കാലം
വെട്ടുകാടിൽ നാന്ദി കുറിച്ചു
തിരുനാൾ നാന്ദി കുറിച്ചു (2)... (Link)
(അറബി... 4 വരികൾ)
കൊച്ചി രൂപത മെത്രാൻ ജോസഫ്
വിയറെ അൽവർനെസിൻ
പ്രാർത്ഥന സാഫല്യമോടെ
രാജസ്വരൂപം പ്രതിഷ്ഠിതമായ് ക്രിസ്തു-
രാജസ്വരൂപം പ്രതിഷ്ഠിതമായ്
(അറബി... 4 വരികൾ)
മഹിത രാജൻ ക്രിസ്തുരാജൻ
പ്രാഭവമോടെ വാഴുന്നു (2)
സന്നിധി തേടും ഭക്തർക്കെന്നും
കരുണാ സാഗരമാകുന്നു (2)
പ്രേഷിതനാം യോഗീവര്യൻ
പുണ്യവാൻ ഫ്രാൻസിസ് സേവ്യർതൻ
പാദസ്പർശം പൂരിതമാക്കിയ
മാദ്രെ ദെ ദേവൂസ് ദേവാലയം (2)
മാദ്രെ ദെ ദേവൂസ് ദേവാലയം
മാദ്രെ ദെ ദേവൂസ് ദേവാലയം