അരുൾ ചെയ്ത പോൽ ഉയിർത്തെഴുന്നേറ്റു
~ Start Hum + 6 Bar ~
അരുൾ ചെയ്ത പോൽ ഉയിർത്തെഴുന്നേറ്റു
ജീവൻ്റെ നാഥൻ മഹത്വ പൂരിതനായി (2)
വിശുദ്ധ ലിഖിതങ്ങളെല്ലാം പൂർത്തിയാക്കി
അക്ഷയ ജ്യോതിസ്സായ് ഉയിർത്തെഴുന്നേറ്റു (2)
ഹാല്ലേല്ലൂയാ... ഹാല്ലേല്ലൂയാ... ഹാല്ലേല്ലൂയാ
ഹാല്ലേല്ലയാ... ഹാല്ലേല്ലൂയാ... ഹല്ലേല്ലൂയാ (2)
.
~ Start 7 Bar Hum + 10 Bar ~
മിശിഹാതൻ ഉത്ഥാനം ക്രൈസ്തവ ജീവിത
വിശ്വാസത്തിൻ അടിസ്ഥാനം (2)
പാപവും മരണവും അതിജീവിച്ചു നാഥൻ ലോകത്തിൻ ദീപമായ് ഉത്ഥാനംചെയ്തു(2)
(ഹാല്ലേല്ലൂയാ... 2 വരികൾ (1))
~ Start 9 Bar Hum ~
യേശുവിൻ ഉത്ഥാനം ദൈവത്തിൻ രക്ഷാ
പദ്ധതിയുടെ പൂർത്തീകരണം (2)
താതൻ്റെ തിരുഹിതം നിറവേറ്റിയല്ലോ നാഥൻ
അടിമത്വച്ചങ്ങല തകർത്തു ഉത്ഥാനം ചെയ്തു (2)
(അരുൾ... 4 വരികൾ + കോറസ്)