അന്യോന്യം സ്നേഹിപ്പാൻ അരുളിയ നാഥൻ
അന്യോന്യം സ്നേഹിപ്പാൻ അരുളിയ നാഥൻ
സ്നേഹമോടെന്നെ നോക്കിടുന്നു
അനുപമ സുന്ദര പാണികൾ മീട്ടി (അനുപ)
പുൽകുവാനെന്നെ ക്ഷണിച്ചിടുന്നു (2)
നിന്നിൽ നിന്നുമേറെ അകന്നിടുമ്പോൾ
മാടി വിളിച്ചു അരികിൽ അണയ്ക്കും (2)
നിന്നെ മറന്നു ഞാൻ നിന്നിടുമ്പോൾ
മുട്ടി വിളിച്ചെൻ്റെ ഉള്ളിൽ വാഴും (2)
(അന്യോന്യം... 4 വരികൾ)
നാഥാ നീയെൻ്റെ അരികിൽ വരുമ്പോൾ
സ്വർഗ്ഗീയാനന്ദം നിറഞ്ഞിടുന്നു (2)
ദേവാ നീയെൻ്റെ ഉള്ളിൽ വസിച്ചിടുമ്പോൾ
ദേവാലയമായ് ഞാൻ മാറിടുന്നു (2)
(അന്യോന്യം... 4 വരികൾ)