വാഴ്ത്തപ്പെട്ടവനീശ മഹേശൻ (സഖറിയ ഗീതി)
വാഴ്ത്തപ്പെട്ടവനീശ മഹേശൻ
ഇസ്രേലിന്നുടെ നാഥൻ
സന്ദർശിച്ചു തൻ്റെ ജനത്തെ
രക്ഷയുമലിവോടേകി
ദൈവം തൻ്റെ പ്രവാചകൻ വഴിയായ്
മുന്നേ ചൊന്നതു പോലെ
ദാവീദിൻ വര ഗോത്രമതിൽ നി-
ന്നൊരു രക്ഷകനെ നൽകി
ശത്രുത കാട്ടും മർത്യരിൽ നിന്നും
വിദ്വേഷികളിൽ നിന്നും
മോചനവും തൻ പരിരക്ഷയു-
മങ്ങരുളീ രക്ഷകനീശൻ
ശത്രു കരങ്ങളിൽ നിന്നു വിമോചിതരായ്
തിരു സന്നിധി തന്നിൽ
പരിസേവിക്കും നീതിയോടെന്നായ്
അബ്രാഹത്തോടരുളീ
അത്യുന്നതനുടെ വലിയ പ്രവാചകനായി
കുഞ്ഞു വിളങ്ങും
നാഥനു വഴികളൊരുക്കിട്ടുവാനായ്
മുന്നേ പോയിടുമൊരുന്നാൾ
പാപപ്പൊറുതിയിലൂ ലഭിക്കും
രക്ഷാദൗത്യമതേകാൻ
ഉന്നത വീഥിയിൽ നിന്നിഹനിതരാം
ഉഷസ്സിൽ കതിരുകൾ പോലെ
സ്നേഹ പിതാവിന്നലിവെഴുമൽഭുത
കരുണാമൃതവും പൊഴിയും
ഇരുളിൽ മരുവും മനുജനുമഹിയിൽ
അരുളും ദിവ്യവെളിച്ചം
മൃതിയുടെ നിഴലിൽ നീങ്ങുന്നവരെ
ശാന്തി പഥത്തിൽ ചേർക്കും
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും
സ്തുതിയുണ്ടാകട്ടെ
ആദിയിലേപോൽ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ.