~ Start 9 Bar ~
യേശു നാഥാ വരൂ രാജാധിരാജാ
എന്നുള്ളിൽ വന്നു നീ എന്നും വസിക്കൂ
എന്നെ പിരിയാതെ എന്നാത്മ നാഥാ
എന്നാളുമെന്നാളുമെന്നിൽ വസിക്കൂ
(യേശു… 4 വരികൾ + 1 വരി)
~ Start 13 Bar ~
എന്നെ നയിക്കൂ നിൻ കാലിത്തൊഴുത്തിൽ
നിന്നിൽ ഞാൻ ശൂന്യനായ് ധന്യനാകാൻ (2)
എന്നെ നയിക്കൂ കാൽവരിക്കുന്നിൽ (2)
നിന്നോടു ചേർന്നൊരു യാഗമാകാൻ (2)
(യേശു… 4 വരികൾ + 1 വരി)
~ Start 13 Bar ~
നിൻ തിരുരക്തവും മാംസവും അടിയൻ
ഉൾക്കൊണ്ടു നിന്നിൽ അലിഞ്ഞുചേരും (2)
തീരുമാനേരമെൻ ക്ലേശങ്ങളെല്ലാം (2)
തീരാത്തൊരാനന്ദമായി മാറും (2)
(യേശു… 4 വരികൾ + 1 വരി)