~ Start 5 Bar Hum (8 Bar) + 2 Bar ~
M/F
യാഗവേദിയിൽ ദീപങ്ങൾ തെളിഞ്ഞു
പാവനമാം ബലിയ്ക്കൊരുങ്ങിടാം
ഇടയനാം നാഥൻ നമ്മെ വിളിപ്പൂ
അജഗണമേ നമുക്കണിചേരാം
~ Start 9 Bar ~
M/F
നവമൊരു സുവിശേഷ സൃഷ്ടികളായ്
അനുരഞ്ജിതരായ് നമുക്കൊരുങ്ങാം
M/F
ജീവൻ്റെ ഉറവകൾ തേടാൻ നുകരാൻ
ത്യാഗത്തിൻ ബലിയിൽ പങ്കുചേരാൻ
Chorus:
അജഗണമേ… അജഗണമേ…
ഈ ബലിവേദിയിൽ നമുക്കണയാം (2)
~ Start 9 Bar ~
M/F
ഇടയൻ മൊഴിഞ്ഞ വചസ്സുകളിൽ
പരിവർത്തിതരായ് നമുക്കുയരാം
M/F
കാൽവരിക്കുന്നിൻ ഓർമ്മയിലർപ്പിക്കാൻ
നവമൊരു ബലിയായ് തീർന്നിടാൻ
Chorus:
അജഗണമേ… അജഗണമേ…
ഈ ബലിവേദിയിൽ നമുക്കണയാം
(യാഗവേദി… പല്ലവി + അജഗണമേ… (3))