~ Start 7 Bar ~
M/F
വിണ്ണിൻ കവാടം തുറന്നു… ആ… ആ…
മർത്യർക്കു മോചനം നൽകിടാൻ ആ… ആ…
അൾത്താര തന്നരികെ വിശ്വൈക നാഥൻ
വിളിക്കുന്നു വിമലമീ സന്നിധിയിൽ
ബലിയേകുവാൻ അണഞ്ഞിടാം
.
~ Start 7 Bar ~
M/F
ബന്ധിതർക്ക് മോചനമായി
അന്ധർക്ക് കാഴ്ചയായി
M/F
പാരിതിൽ വന്ന യേശുനാഥൻ്റെ
യാഗാർപ്പണ വേദിയിൽ
M
ഒരു ജനമായി നമുക്കണയാം
F
അജഗണമായി നമുക്കണയാം
C
അണയാം അണയാം നമുക്കണയാം
(Link)
(വിണ്ണിൻ… 5 വരികൾ)
~ Start 7 Bar ~
M/F
പീഡിതർക്ക് ആശ്വാസമായി
വിശുദ്ധിതൻ വൽസരമായി
M/F
ഭൂവിതിൽ വന്ന ദിവ്യനാഥൻ്റെ
ജീവാർപ്പണ വേദിയിൽ
M
ബലിയൊരുക്കാൻ നമുക്കണയാം
F
ഒരു ഗണമായി നമുക്കണയാം
C
അണയാം അണയാം നമുക്കണയാം
(Link)
(വിണ്ണിൻ… പല്ലവി)