~ Start 17 Bar ~
M/F
വരുവിൻ നമിച്ചിടാം ദിവ്യസാന്നിദ്ധ്യം
ഒരുക്കമോടെ ഭക്ഷിച്ചിടാം ദിവ്യഭോജനം
M/F
ഒരുമയോടെ ജീവിച്ചിടാം ദിവ്യകാരുണ്യ
ഭക്തിയിൽ വളർന്നിടാം
(വരുവിൻ… 2 വരി)
~ Start 13 Bar ~
M/F
കഫർണാം തീരത്ത് അന്നേശു നാഥൻ
ആ ദിവ്യരഹസ്യം വെളിപ്പെടുത്തി
M/F
തിരുവത്താഴ വേളയിൽ അപ്പവും വീഞ്ഞും തൻ
മാംസവും രക്തവുമായ് മാറ്റി നാഥൻ
C: 3/4
സ്നേഹത്തിൻ കൂദാശയായ് എന്നും
ഐക്യത്തിൻ പ്രതീകമായ് (2)
ഉപവിതൻ ഉടമ്പടിയായ് നിത്യ
വിരുന്നിന്നച്ചാരമായ്
ഭൂവിൽ വാഴുന്നു നാഥൻ കുർബ്ബാനയിൽ
(വരുവിൻ… 2 വരികൾ)
~ Start 13 Bar ~
M/F
തൻ ജനത്തോടൊപ്പം എന്നും വസിക്കുവാൻ
മർത്യന് ഭോജനമായി നാഥൻ
M/F
ശക്തിയും ഉൻമേഷവും വിശുദ്ധിയും പകരുവാൻ
സ്ഥാപിച്ചു സഹനത്തിൻ നിത്യമാം സ്മാരകം
C: 3/4
സ്നേഹത്തിൻ കൂദാശയായ് എന്നും
ഐക്യത്തിൻ പ്രതീകമായ് (2)
ഉപവിതൻ ഉടമ്പടിയായ് നിത്യ
വിരുന്നിന്നച്ചാരമായ് ഭൂവിൽ വാഴുന്നുനാഥൻ കുർബ്ബാനയിൽ
(വരുവിൻ… പല്ലവി)