~ Start ~
M/F
വരുന്നു ഞങ്ങൾ താതാ
തിരുസവിധേ പുണ്യാത്മാ
M/F
കൈകൾ കൂപ്പി വണങ്ങാം
കൃപയേകൂ അനുഗ്രഹം ചൊരിയൂ
(വരുന്നു.. 2 വരി)
Chorus:
വിശുദ്ധ സെബസ്ത്യാനോസേ
പ്രാർത്ഥന കേൾക്കണമേ
കാഞ്ഞൂരിൻ പുണ്യവിളക്കേ
പ്രാർത്ഥന കേൾക്കണമേ (2)
.
~ Start 17 Bar ~
M/F
അമ്പുകളേറ്റവനേ നെമ്പരമേറ്റവനേ
വിശ്വാസമെന്നും കാത്തവനേ
M/F
ദൈവത്തിൽ ആശ്രയിക്കാൻ
എല്ലാം താതനിൽ അർപ്പിക്കാൻ പ്രാർത്ഥിച്ചീടണമേ
(വരുന്നു.. 2 വരി + കോറസ് x 2)
~ Start 17 Bar ~
M/F
നാനാജാതി മക്കൾ നാനാ മതസ്ഥരും
നിൻതിരുസന്നിധി അണയുന്നു
M/F
ആശ്വാസം തേടി വരുന്നു
ആനന്ദം നീ തൂകീടേണേ
അനുഗ്രഹം ചൊരിയണമേ
(വരുന്നു.. 1 ½ പല്ലവി കോറസ്)