ഉള്ളതെല്ലാം കാഴ്ച നൽകാം
ഉള്ളതെല്ലാം കാഴ്ച നൽകാം
ഉള്ളതിൽ ഉള്ളത് നൽകാം
ഉണ്മയാം സ്നേഹത്തിൻ, നിറവാർന്ന താലത്തിൽ,
എരിയുന്ന ദീപത്തിൻ, നെയ്ത്തിരി പ്രഭയിൽ
നാഥന്റെ മുഖം കണ്ടു നൽകാം,
ഈ കാഴ്ചയെ (2)
തിരുമുൻപിൽ കൈ കുമ്പിൾ നീട്ടുന്നിതാ
കാഴ്ച നീ സ്വീകരിച്ച് ആശിർവദിക്കു (2)
ദേവാലയത്തിൽ പ്രദക്ഷിണമായി നാം ഒന്ന് നീങ്ങുന്ന നേരം
നിരനിരയായി ആയി കാഴ്ചവസ്തുക്കൾ അർപ്പണം ചെയ്യുന്ന നിമിഷം
എന്നിലെ എന്നിൽ നീ നൽകിയ താലന്തിൻ
അധ്വാനഫലം കൊയ്ത് നൽകാം (2)
പിന്നെ ഞാനെന്റെ ജീവനെ നൽകാം
തിരുമുൻപിൽ കൈ കുമ്പിൾ നീട്ടുന്നിതാ
കാഴ്ച നീ സ്വീകരിച്ച് ആശിർവദിക്കു (2)
നീർ തുള്ളി പോലെ, നിറവായു പോലെ
ആത്മീയ ജീവന്റെ ഉറവാണ് നീ
ഹൃദയത്തിൽ ഒഴുകുന്ന ജീവരക്തം പോലും
ദാനമായി നൽകിയതല്ലേ .
നീ തന്ന പ്രാണന്റെ പരിച്ചേദമല്ലോ കുടുംബമെന്നാരാമ പൂക്കൾ (2)
അതുപോലും നിനക്കു ഞാൻ നൽകാം
(ഉള്ളതെല്ലാം)