തൂവെള്ള ഓസ്തിയിൽ
തൂവെള്ള ഓസ്തിയിൽ വാഴുമെന്റെ ദൈവമേ
വാഴുവാൻ വന്നിടൂ എന്റെ ഹൃത്തിലും - 2
തുഷാരബിന്ദുപോലെ അനഘമാകണേ - 2
തിന്മയാൽ മൂടുമെന്റെ മാനസം
നാഥാ ആരാധന - 2
പാടാം ആരാധന നിത്യം ആരാധന - 2
ആഴിയെക്കാൾ ആഴമേറും സ്നേഹമേ
ബലിക്കല്ലിൽ വിരിയും നറുപുഷ്പമേ - 2
കരുതുന്ന സ്നേഹമേ യേശുവേ
കരുണതൻ വറ്റാത്ത ഉറവയെ
കരുണതൻ വറ്റാത്ത ഉറവയെ
(നാഥാ…)
സൂര്യനെക്കാൾ ശോഭയേറും ദീപമേ
ജീവനേകി കാത്തിടുന്ന ഇടയനെ - 2
തെറ്റുകൾ ക്ഷമിച്ചിടുന്ന താതൻ നീ
മാറോടു ചേർത്തിടുന്ന അമ്മ നീ
മാറോടു ചേർത്തിടുന്ന അമ്മ നീ
(തൂവെള്ള…)