തൂമഞ്ഞുപോലെ കുളിർമഴപോലെ

തൂമഞ്ഞുപോലെ കുളിർമഴപോലെ
സ്നേഹാമൃതംപോലെ ജീവാമൃതം പോലെ (2)
അത്യുന്നതങ്ങളിൽ നിന്നും അടിയങ്ങളിലേക്കെത്തും (2)
അനശ്വര സ്നേഹമേ അതിശയരൂപനെ
സ്വീകരിക്കാം… സ്വീകരിക്കാം… സ്വീകരിക്കാം….

അജഗണമേ വരുവിൻ
അഭിഷിക്തൻ വരവായി (2)
അത്യുന്നതം അത്യുത്തമം
അനുപമസ്നേഹയാഗം
ഇതനുപമസ്നേഹയാഗം..

അന്നാ കാൽവരി മലയുടെ നെറുകയിൽ
അലിവിന്റെ അപ്പമായൊരാരാധ്യനിൽ (2)
അനുദിനം ഞാൻ സദാ വാഴുമാനന്ദമായ്
ധന്യനായി മാറുമീ അൾത്താരമുന്നിലും (2)
സകലവും കാക്കുമീ കനിവിൻ നാഥനേ
ആരാധന… ആരാധന… ആരാധന…
(അജഗണമേ വരുവിൻ )

ഇന്നെൻ മാനസം കൃപയുടെ കൈകളിൽ
പ്രത്യാശ നൽകുമീ ബലിവേദിയിൽ (2)
മധുരമാം സ്നേഹമീ ഹൃത്തിലേകുന്നവൻ
നവ്യമായി നൽകിടും നിറദീപമെന്നിലും (2)
ബലിയായി തീരുമീ നിത്യപുരോഹിതാ
ആരാധന.. ആരാധന… ആരാധന…