തിരുവോസ്തി രൂപനായ് തീരാത്ത സ്നേഹമായ്
തിരുവോസ്തി രൂപനായ് തീരാത്ത സ്നേഹമായ്
വന്നണയും എൻ്റെ പൊന്നേശുവേ (2)
ആത്മാവിലായിരം ദീപങ്ങളുണരും
ആ തിരുരൂപം കാണുമ്പോൾ (2)
എൻ ഭാരമെല്ലാം അകന്നിടും
(തിരുവോസ്തി… 2 വരികൾ)
ഹൃദയം മുറിയുന്ന വേദന എന്നാലും
നിൻ ദിവ്യകാരുണ്യമാശ്വാസം (2)
മുറിയപ്പെടുന്ന നിൻമേനി കാണുമ്പോൾ
മറയുന്നു ദൈവമേ എൻ നൊമ്പരം (2)
(Link)
(തിരുവോസ്തി… 2 വരികൾ)
വഹിക്കാൻ കഴിയാത്ത ക്രൂശുകൾ എന്നാളും
ഈ സന്നിധി എനിക്കാശ്വാസം (2)
നിണമൊഴുകുന്ന നിൻ രൂപമോർക്കുമ്പോൾ
അകലുന്നു ദൈവമേ എൻ ഭാരവും (2)
(Link)
(തിരുവോസ്തി… പല്ലവി)