തീർത്ഥാടനം ഇത് തീർത്ഥാടനം
~ Start 2 Bar Hum (12 Bar) + 2 Bar ~
C
തീർത്ഥാടനം ഇത് തീർത്ഥാടനം (2)
പ്രത്യാശയോടെയീ തീർത്ഥാടകർ…
(Link 2 Bar)
M/F
സ്വർഗ്ഗരാജ്യമാം കാനാൻ ദേശം തേടും
മർത്യനന്ന് മരുഭൂവിൽ മന്നയേകി
M
ഈ യാത്രയിൽ… പാഥേയമായ്… (2)
C
പരമ കാരുണ്യമായ്
C
നാഥൻ ഏകുന്ന ദിവ്യകാരുണ്യം
നിത്യസൗഭാഗ്യം ആത്മസായൂജ്യം (നാഥൻ)
Chorus:
യേശുവല്ലാതൊരു സത്യമുണ്ടോ
ആ സത്യമല്ലാതൊരു ജീവനുണ്ടോ
ആ ജീവനല്ലാതൊരു സ്നേഹമുണ്ടോ
ആ സ്നേഹമിന്നുമെന്നും ഏകും സമ്മാനം
ദിവ്യകാരുണ്യം
.
~ Start 17 Bar ~
M/F
ആകാശത്തോളം ആശകൾ നിറവേറ്റാൻ
അഴലിൻ ആഴത്തിൽ നിപതിപ്പവരേ
M
ആത്മാവിൽ വിശ്വാസം പ്രത്യാശ സ്നേഹമായ്
ആലേഖനം ചെയ്യാൻ മറന്നവരേ
C
സ്നേഹിക്കുവിൻ നിങ്ങൾ സ്നേഹിക്കുവിൻ (2)
നിങ്ങളിൽ തന്നെ സ്നേഹമായ്
വാണിടും യേശുനാഥനേ (2)
സ്നേഹിക്കുവിൻ നിങ്ങൾ സ്നേഹിക്കുവിൻ
(കോറസ്)
~ Start 15 Bar ~
M/F
കുരിശിൻ വിരിമാറിൽ വിരുന്നിനായ് മാറിയോൻ
ജീവൻ്റെ ജലമേകാൻ വിളിക്കുന്നു നമ്മെ
M
ആശ്വാസദായകൻ അഷ്ട സൗഭാഗ്യവുമായ്
ഹൃദയ കവാടത്തിൽ കാത്തിരിപ്പൂ
C
സ്നേഹിക്കുവിൻ നിങ്ങൾ സ്നേഹിക്കുവിൻ (2)
നിങ്ങളിൽ തന്നെ സ്നേഹമായ്
വാണിടും യേശുനാഥനേ (2)
സ്നേഹിക്കുവിൻ നിങ്ങൾ സ്നേഹിക്കുവിൻ
(Link 2 Bar)
(സ്വർഗ്ഗരാജ്യമാം… 6 വരികൾ + കോറസ്)