തീനാളമാളുന്ന താഴ്വരയിൽ
Scale: D
Time Signature: 3/4
Tempo: 120
~ Star 17 Bar ~
M/F
തീനാളമാളുന്ന താഴ്വരയിൽ
താളങ്ങൾ തെറ്റുന്ന ജീവിതത്തിൽ
കാരുണ്യം വീശുന്ന മാരുതനായ്
കർത്താവേ എന്നിൽ വരേണമേ
.
~ Start 13 Bar ~
M/F
ജീവജലമാം കൃപാമൃതം
വർഷിച്ചു സാന്ത്വനം നൽകിയാലും
M/F
ജീവിതം പൊള്ളുമ്പോൾ ആശ്രയമായ്
വന്നാലും വൈകാതെൻ മാനസത്തിൽ
(തീനാളമാളുന്ന… 4 വരികൾ)
~ Start 13 Bar ~
M/F
മാനസവുമേ ഭയാനയം
പീഡനം കൊണ്ടു പുളഞ്ഞിടുമ്പോൾ
M/F
പുഞ്ചിരി പീയൂഷധാരയാൽ നിൻ
പൂവൽക്കരത്തിൽ തലോടിയാലും
(തീനാളമാളുന്ന… പല്ലവി)