തേടിവരുന്നു നിന്‍സുതരമ്മേ
തേടിവരുന്നു നിന്‍സുതരമ്മേ രക്ഷദമാം നിൻ സങ്കേതം
ദൈവത്തിന്‍ പ്രിയ ജനനീ ധന്യേ കന്യേ മഹിത മനോജ്ഞേ
നിറമിഴിയോടിവരണയുമ്പോള്‍
നിരസിക്കരുതേ യാചനകൾ
ആപത്തുകളില്‍ നിന്നിവരെ
പരിരക്ഷിക്കുക തായേ
നിത്യമനോഹര സൗഭാഗ്യം നിന്‍
സുതനുടെ കനിവാല്‍ നേടിടാൻ
സുതവത്സലയാം മാതാവേ
പ്രാര്‍ത്ഥിക്കണമെ ഞങ്ങള്‍ക്കായ്