തന്നാലും നാഥാ ആത്മാവിനെ
Scale: Em
Time Signature: 3/4
Tempo: 125
~ Start 9 Bar ~
തന്നാലും നാഥാ ആത്മാവിനെ
ആശ്വാസദായകനേ
തന്നാലും നാഥാ എൻ ജീവനേ
നിത്യസഹായകനേ (2)
.
~ Start 11 Bar ~
അകതാരിലുണർവിൻ്റെ
പനിനീരു തൂകി അവിരാമമൊഴുകി വരൂ
വരദാനവാരിധേ ഫലമേകുവാനായ്
അനുസ്യൂതമൊഴുകി വരൂ (2)
.
( തന്നാലും.. 4 വരി)
~ Start 11 Bar ~
പാപവും പുണ്യവും വേർതിരിച്ചേകുന്ന
ദാനമായ് ഒഴുകി വരൂ
ആത്മീയ സന്തോഷം ദാസരിൽ നൽകുന്ന
സ്നേഹമായ് ഒഴുകി വരൂ (2)
.
(തന്നാലും.. 4 വരി x 2)