താതൻ വിളിക്കുന്നു സ്നേഹമായ്
Scale: F
Time Signature: 3/4
Tempo: 130
~ Start 9 Bar ~
M/F
താതൻ വിളിക്കുന്നു സ്നേഹമായ്
നാഥൻ വിളിക്കുന്നു മോദമായ്
തൻതിരു നിണവും മേനിയും നൽകിടാൻ
നൈവേദ്യമാകുന്നു സ്നേഹരൂപൻ
~ Start 9 Bar ~
M/F
ഇടറി വീഴുമെൻ പാതയിലും
കൈ തന്നുയർത്തുന്നു ദിവ്യനാഥൻ
M/F
പാപാന്ധകാരത്തിൻ വീഥികളിൽ
പൊന്നൊളി തൂകുന്നു നല്ലിടയൻ
(താതൻ… 4 വരികൾ)
~ Start 9 Bar ~
M/F
ദൈവത്തിൽ ഒന്നായ് വളർന്നിടുവാൻ
പുണ്യത്തിൽ നന്നായ് വളർന്നിടേണം
M/F
കതിർചൂടും നന്മകൾ കരുതിവയ്ക്കാം
സ്വന്തമായ് തീർത്തിടാം സ്വർഗ്ഗരാജ്യം
(താതൻ… പല്ലവി)