സ്വർഗ്ഗീയ വൃന്ദത്തിൻ ഗീതമുയർന്നു
Scale: Fm
Time Signature: 3/4
Tempo: 130
~ Start 11 Bar ~
M/F
സ്വർഗ്ഗീയ വൃന്ദത്തിൻ ഗീതമുയർന്നു
വിണ്ണിൻ്റെ രാജാവെഴുന്നെള്ളുന്നു
ആത്മാവിന്നാനന്ദം ഏകിയെന്നുള്ളിൽ
ന്യായവിധിയ്ക്കായ് നീ വന്നീടുമോ
(സ്വർഗ്ഗീയ… 2 വരികൾ)
~ Start 11 Bar ~
M/F
മലിനമാം എൻ ജീവിതയാത്രയിൽ
നിന്നെ ഞാൻ അറിയാൻ മറന്നു പോയി
M/F
നിത്യതൻ വിധിയിൽ നിന്നും
കാരുണ്യമോടെന്നെ കാത്തരുളൂ ദേവാ
കാരുണ്യമോടെന്നെ കാത്തരുളൂ
(സ്വർഗ്ഗീയ… 2 വരികൾ)
~ Start 11 Bar ~
M/F
ആതുരർക്കാശ്വാസമേകുവാനെന്നും
തിരുഹിതംപോൽ എന്നെ നയിച്ചീടണേ
M/F
പാപത്തിൻ ബന്ധനമകറ്റീടുവാൻ
ജീവൻ്റെ വെളിച്ചമായ് വന്നീടണേ ദേവാ
ജീവൻ്റെ വെളിച്ചമായ് വന്നീടണേ
(സ്വർഗ്ഗീയ… പല്ലവി)