സ്വർഗ്ഗീയ വീണകൾ മീട്ടൂ നിങ്ങൾ
Time Signature: 3/4
Tempo: 130
~ Start 13 Bar ~
M/F
സ്വർഗ്ഗീയ വീണകൾ മീട്ടൂ നിങ്ങൾ
വിണ്ണിലെ മാലാഖമാരേ
നിങ്ങളോടൊത്തിതാ മന്നിൽ ഞങ്ങൾ
പാടുന്നു സ്നേഹ സംഗീതം
(സ്വർഗ്ഗീയ… 2 വരികൾ)
~ Start 13 Bar ~
M/F
ആരാധിക്കുന്നിതാ നാഥാ ഞങ്ങൾ
ആദരവോടെ മന്നിൽ
M/F
ആകാശവാതിൽ തുറക്കൂ നാഥാ
ആ ദീപ്തി കാണട്ടെ ഞങ്ങൾ
(സ്വർഗ്ഗീയ… 2 വരികൾ)
~ Start 13 Bar ~
M/F
ദുഃഖത്തിൻ മുൾമുടി ചൂടിയ നാഥൻ
വാഴുന്നു ദേവാലയത്തിൽ
M/F
ഭൂമിയിൽ ഏകാകിയല്ലോ - മർത്യ
സ്നേഹത്തിനായുള്ള ദാഹം
(സ്വർഗ്ഗീയ… പല്ലവി)