സ്വർഗ്ഗീയ രാജാവെഴുന്നെള്ളുന്നു
Scale: Dm
Time Signature: 3/4
Tempo: 130
~ Start 13 Bar Hum (2 Bar) ~
സ്വർഗ്ഗീയ രാജാവെഴുന്നെള്ളുന്നു
സ്വർഗ്ഗീയ വൃന്ദങ്ങൾ അണിചേരുന്നു
തിരുവോസ്തിയിൽ കൂദാശയിൽ
ജീവൻ്റെ നാഥനെഴുന്നെള്ളുന്നു (2)
Chorus:
ഭക്ത്യാ വണങ്ങീടുവിൻ
സാഷ്ടാംഗം വീണീടുവിൻ
ജീവൻ്റെ അപ്പമായ് ആത്മാവിൻ ഭോജ്യമായ്
ഈശോ എഴുന്നെള്ളുന്നു (2)
.
~ Start 11 Bar Hum (4 Bar)+ 4 Bar ~
ദിവ്യകാരുണ്യനാഥാ ജീവിക്കും ദൈവപുത്രാ
തിരുമാംസ രക്തവും ആത്മീയ സൗഖ്യവും
നീ ഞങ്ങൾക്കേകിയാലും
ദിവ്യകാരുണ്യനാഥാ ജീവിക്കും ദൈവപുത്രാ
വറ്റാത്ത സ്നേഹമായ് സ്വർഗ്ഗീയ മന്നയായ്
ഞങ്ങളിൽ ജീവിച്ചാലും
(ഭക്ത്യാ വണ… 4 വരികൾ (2))
~ Start 11 Bar ~
ദാഹാർത്തരേ വരുവിൻ അഭിഷേക നീർച്ചാലിതാ
മതിവരുവോളം പാനം ചെയ്തീടാം
ആത്മീയ ജീവൻ നേടാം
ദാഹാർത്തരേ വരുവിൻ അഭിഷേക നീർച്ചാലിതാ
ജീവൻ്റെ ജലധാര പകർന്നു നൽകീടാൻ
കർത്താവെഴുന്നെള്ളുന്നു
(സ്വർഗ്ഗീയ… 4 വരികൾ + കോറസ് (2))