~ Start 9 Bar Hum (4 Bar) + 4 Bar ~
സ്വർഗ്ഗവും ഭൂമിയും ഒന്നായ് ചേരുമീ വേദിയിൽ
നാഥനർപ്പിച്ചിടും കാൽവരിയാഗത്തിൻ നേരമായ്
Chorus:
അത്യുന്നതനാമം വാഴ്ത്തിപ്പാടി
മാലാഖമാർ ചേർന്നിടുന്നു
സ്തോത്രഗീതം പാടി ദിവ്യഗുരുവിൻ
യാഗത്തിനൊന്നായിടാം
(സ്വർഗ്ഗവും…….. 2 വരികൾ)
~ Start 5 Bar Hum (4 Bar) + 12 Bar ~
സൽകൃത്യങ്ങൾ കോർത്തു തീർത്ത ജീവിതം കാഴ്ചയേകാം
പാപമെല്ലാം വെടിഞ്ഞ ഹൃദയം നൈവേദ്യമായിന്നു നൽകാം (2)
പൂർണ്ണമായേകിടുന്നോൻ നാഥനെ സ്വന്തമാക്കും (2)
(അത്യുന്നത… 2 വരികൾ + സ്വർഗ്ഗവും… 2 വരികൾ)
~ Start 5 Bar Hum (4 Bar) + 12 Bar ~
സൽപിതാവിൻ ആലയത്തിൽ കൃതജ്ഞരായ് ഇന്നു നിൽക്കാം
മോഹത്തേരിൽ സഞ്ചരിക്കും മനസ്സിനെ ശാന്തമാക്കാം(2)
ആഴങ്ങൾ തേടിടുന്നോൻ ഉറവിടം സ്വന്തമാക്കും(2)
(സ്വർഗ്ഗവും… 2 വരികൾ + അത്യുന്നത… 2 വരികൾ (2))