~ Start ~
M/F
സ്വർഗ്ഗസ്ഥനാം പിതാവു നമുക്കായ്
സ്വർഗ്ഗീയമാം വിരുന്നൊരുക്കി
.
M
ഓസ്തിയായ് നാവിലലിയാൻ
.
F
സ്നേഹമായ് ജീവൻ പകരാൻ
.
C
ഈശോ അണയുന്നു (2)
.
(സ്വർഗ്ഗസ്ഥനാം.. 2 വരികൾ)
~ Start ~
M
പാവനമീ ബലിയിൽ പാപികൾ - നമ്മൾക്കായ്
ഓസ്തിയിൽ വാഴുമീ നാഥൻ മുറിയുന്നു
.
F
കാൽവരി മലയിലന്ന്- പീഡനമേൽക്കുമ്പോൾ
മനമതിൽ സഹനമായ് നാഥൻ മുറിയുന്നു
.
M/F
സ്നേഹിച്ചിടുന്നു നാഥൻ മാറോടു ചേർത്തെന്നുമെന്നും
മുറിയപ്പെടും അവസ്ഥയിലും സ്വർഗ്ഗീയ മന്നയായ് മാറുന്നു
(സ്വർഗ്ഗസ്ഥനാം.. 2വരികൾ)
~ Start ~
M
ആദ്യകുർബ്ബാനയിൽ ആദ്യമായ് ഈശോയേ
അന്നു ഞാൻ നാവിനാൽ സ്വീകരിച്ചിരുന്നു
.
F
ജീവിത ഭാരത്താൽ സ്വയമേ ഞാൻ മറന്നു
സ്നേഹമായ് മാറുമെൻ ഈശോയേ മറന്നു
.
M/F
എന്നിട്ടുമെന്നെ നാഥൻ തിരികെ എന്നും - നടത്തി
ഈ നടയിൽ അൾത്താരയിൽ പങ്കു - ചേർത്തീ ബലിയിൽ
(സ്വർഗ്ഗസ്ഥനാം.. പല്ലവി)