~ Start 1 Bar ~
സ്വർഗ്ഗ കവാടം തുറക്കൂ നാഥാ
കാരുണ്യ വായ്പോടെ നോക്കൂ (2)
നിൻ വിളി കേട്ടങ്ങു വന്ന നിൻ്റെ
ദാസനേ (ദാസിയെ) സന്നിധേ ചേർക്കൂ (2)
(സ്വർഗ്ഗ കവാടം… 2 വരികൾ)
മന്നിതിൽ ജീവിച്ച നാളിൽ
വല്ല വീഴ്ചകൾ വന്നു പോയെങ്കിൽ (2)
സർവ്വം പൊറുക്കേണേ നാഥാ നിൻ്റെ
കാരുണ്യം അളവറ്റതല്ലോ (2)
(സ്വർഗ്ഗ കവാടം… 2 വരികൾ)
മുട്ടുവിൻ വാതിൽ തുറക്കും
എന്നു നേരായരുൾ ചെയ്ത നാഥാ (2)
നിൻ ദിവ്യ സന്നിധേ ചേരാനായി
വാതിലിൽ മുട്ടുന്നു ദാസൻ (ദാസി) (2)
(സ്വർഗ്ഗ കവാടം… 2 വരികൾ)
നിൻ ദിവ്യ മാർഗ്ഗത്തിലൂടെ സദാ
മുന്നോട്ടു നീങ്ങി നിൻ ദാസൻ (ദാസി) (2)
സ്വർഗ്ഗീയ താതൻ്റെ നാമം മന്നിൽ
സന്തതം വാഴ്ത്തി പുകഴ്ത്തി (2)
(സ്വർഗ്ഗ കവാടം… 2 വരികൾ)
പാപിയെ തേടി നീ വന്നു
മാംസവും രക്തവും നൽകി (2)
ജീവനും സ്വർഗ്ഗവുമേകി എല്ലാം
പാപിയെ മോചിക്കുവാനായി (2)
(സ്വർഗ്ഗ… 4 വരികൾ + 2 വരികൾ)