സ്നേഹസർവ്വസ്വമേ നിൻ ബലിപീഠം

സ്നേഹസർവ്വസ്വമേ നിൻ ബലിപീഠം ഞാൻ കണ്ടു ..
അതിൽ ക്രൂശിൽ ഉയർത്തിയ നാഥനെ കണ്ടു
കരളലിയുന്നൊരു ആത്മാവിൻ രക്ഷയും കണ്ടു (2)

Ch:
ആരാധിക്കാം നാഥനെ വാഴ്ത്താം
പാടിപുകഴ്ത്താം സ്തുതിയേകീടാം
ലോകനാഥൻ ആഗതനാകും സമയമിതാ… (2)

നെറുകയിൽ ബലിപീഠത്തിൽ
ചുംബനപ്പാടുമായ്
അഭിഷിക്ത കരങ്ങളുയർന്നു (2)
ഒരു സ്വർഗ്ഗവാതിൽ തുറക്കാനായ്
സ്വയം മറന്നൊരുങ്ങി നിന്നു ഇന്ന് ഞാൻ… (2)
കുരിശു വരച്ചൊരുങ്ങി നിന്നു
(ആരാധിക്കാം)

തിരിയിട്ടു കൊളുത്തീടുമീ വചനമാം ദീപ്തിയിൽ
പരിശുദ്ധത്മാവു നിറഞ്ഞു (2)
ഈ ദിവ്യയാഗം പവിത്രമാക്കാൻ
സ്വയം മറന്നൊരുങ്ങി നിന്നൊരു കാണിക്കയായ് (2)
നിൻ നാമം ജപിച്ചൊരുങ്ങി നിന്നു..
(സ്നേഹസർവ്വസ്വമേ)

ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!