സ്നേഹസമൂഹ യാഗവേദിയിൽ
Scale: D
Time Signature: 2/4
Tempo: 93
സ്നേഹസമൂഹ യാഗവേദിയിൽ
സ്വാഗതം യേശുനായകാ
സ്നേഹാഭിഷേകം പുഷ്പാഭിഷേകം
ചെയ്യുന്നു ഞങ്ങൾ നിന്റെ മക്കൾ
ദർശനം തരേണം പ്രഭോ
സ്നേഹസംഗീതം മുഴക്കിയീ ഭൂമിയിൽ
നന്മകൾ ചെയ്‍തു നടന്നു നാടുണർത്തി
ക്രൂശിലുയർന്നു ജനതയെ ഉയർത്തി
സ്പർശനം തരേണം വിഭോ
സ്പർശനമേറ്റ് സൗഖ്യരായ് ജനങ്ങൾ
തിന്മകൾ നീക്കി നടന്നു നിൻ ജീവിതം
ത്യാഗം ചെയ്‍തു നീ ജനതയെ രക്ഷിച്ചു