സ്നേഹരാജന്റെ അൾത്താരയിൽ
Scale: E
Time Signature: 3/4
Tempo: 125
~ Start 13 Bar ~
M/F
സ്നേഹരാജന്റെ അൾത്താരയിൽ
സ്നേഹദീപങ്ങൾ ജ്വലിക്കുന്നു
വരുവിൻ നാഥനെ വാഴ്ത്തിടാം
പാടി നമിച്ചു വണങ്ങിടാം
.
~ Start 13 Bar ~
M/F
യാഗത്തിൻ ചൈതന്യം ജ്വലിക്കുമീ-
പീഠത്തിൽ പാപികൾ ഞങ്ങൾ വരുന്നു
C
നാഥാ പാപികൾ ഞങ്ങൾ വരുന്നു
ജ്വലിക്കട്ടെ ഞങ്ങൾ നിൻ ദിവ്യാഗ്നിയിൽ
ത്രസിക്കട്ടെ ഞങ്ങൾ നിൻ ചൈതന്യത്താൽ
(സ്നേഹരാജന്റെ.. 4 വരികൾ)
~ Start 13 Bar ~
M/F
അന്ധകാര നിബിഡമീ ലോകത്തിൽ
അടിമകളാകുന്നു മക്കൾ
C
ഞങ്ങൾ അടിമകളാകുന്നു മക്കൾ
ശാന്തിയും സ്നേഹവും നൽകി ഞങ്ങളെ
സ്വതന്ത്രരാക്കീടുക നാഥാ നീ
(സ്നേഹരാജന്റെ.. പല്ലവി)