സ്നേഹപൂര്‍വ്വം നല്‍കുന്നു നാഥാ
സ്നേഹപൂര്‍വ്വം നല്‍കുന്നു നാഥാ
സര്‍വവും കാല്‍ത്താരില്‍ കാണിക്കയായ്
സ്വീകരിക്കേണമേ നൈവേദ്യമായ്
അനുഗ്രഹിക്കൂ ദേവാ സമ്മോദമായ് (2)
ഉയരുമീ കാസയിൽ അർച്ചനയായ്
ഉയിർത്തുന്നു ഞങ്ങൾ തൻ ഹൃത്തടവും(2)
അലിവോടെ നാഥാ സ്വീകരിക്കൂ
തിരുമുൽ കാഴച്ചയായ് കൈക്കൊള്ളേണേ(2)
(സ്നേഹപൂര്‍വ്വം)
നിറമിഴിയോടെ ഞാൻ ഏകിടുന്നു
സ്വീകരിക്കേണമെൻ നൊമ്പരങ്ങൾ
വിയർപ്പിനാൽ നേടിയ സമ്പാദ്യവും
കാഴ്ച്ചയായേകിടാം ഈ ബലിയിൽ
ഉയർത്താതെ നിൽക്കും മാനതാരിലും
കൃപമാരി ചൊരിയൂ അലിവോടെ നീ(2)
(സ്നേഹപൂര്‍വ്വം)