~ Start 29 Bar Hum (4 Bar) ~
M/F
സ്നേഹദീപം മിഴി തുറക്കുന്നു.. ആ.. ആ..
നാഥൻ നമ്മെ വിളിക്കുന്നു.. ആ.. ആ..
F
രാഗസുന്ദര സുരഭില ബലിയിൽ
പങ്കു ചേരാൻ വിളിപ്പൂ
M
നിത്യ പുരോഹിതൻ യേശുവിൻ
തിരുബലിയിൽ പങ്കുചേരാൻ
C
സ്നേഹമോടണയാം അണഞ്ഞിടാം
(Link)
.
Chorus:
ഈ ബലിയിൽ സ്നേഹബലിയിൽ
നവമൊരു മനസ്സോടിന്നണയാം
പരിപൂജിതമാം തിരുസന്നിധിയിൽ
തിരുമുഖദർശനം നേടാം (2)
.
~ Start 9 Bar Hum (8 Bar) + 4 Bar ~
M
സ്നേഹജനമായ് മഹിത ഗണമായ്
ജീവനദിയായ് ഒഴുകിടാൻ
F
ത്യാഗമുണരും സുകൃത ബലിയിൽ
ഭക്തിയോടെ ചേർന്നിടാൻ
M/F
അനുദിനം തെളിയും ദിവ്യ സക്രാരിയിൽ
C
ആത്മനിർവൃതി നുകരാൻ ബലിയിൽ
ഭക്തിയോടണയാം
(Link)
(ഈ ബലിയിൽ… Chorus)
~ Start 9 Bar Hum (8 Bar) + 4 Bar ~
F
ദൈവഹിതവും അനുസരണയും
നേടി നമ്മൾ വാണിടാൻ
M
സ്നേഹ സാക്ഷ്യം നൽകി ഭൂവിൽ
ദൈവരാജ്യം നേടിടാൻ
F/M
ഈ തിരുബലി തുടരും ദിവ്യമീ വേദിയിൽ
C
സ്നേഹനാളമായ് ഉണരാൻ തെളിയാൻ
നന്ദിയോടണയാം
(Link)
(സ്നേഹ… പല്ലവി + Chorus)