~ Start 5 Bar + Hum 6 Bar ~
M
സ്നേഹാർദ്രനേ ദിവ്യകാരുണ്യമേ
F
അൾത്താരയിൽ ഭോജ്യമാം നാഥനേ
M
കനിവെഴും വചനമേ കരുണാർദ്രനേശുവേ
C
ക്രൂശിൻ ബലിയായ് ജീവനേകും സ്നേഹമേ
.
Chorus:
ആശയോടെ നിന്നെ ഞാൻ
സ്വീകരിപ്പൂ യേശുവേ
ആത്മഗീതം പാടി നിന്നെ
വാഴ്ത്തിടുന്നു നാഥനേ (2)
.
~ Start 5 Bar + Hum + 8 Bar ~
M
വിമോചകൻ നീ പരാപരിപാലകൻ നീ സദാ
സഹനവഴികളിൽ കുളിരു തൂകും
മേഘമായ് ഇറങ്ങി വാ… ആ… ആ…
F
രാപകൽ യാത്രയിൽ വഴികാട്ടിയായെൻ മുന്നിലായ്
മേഘമായി അനിയായി മാറാതെ നീ വരൂ
C
ചെങ്കടൽ കടന്നും ശത്രുവെവന്നു വാഗ്ദത്തം പുൽകുവാൻ
കൂടെ വാ… കൂടെ വാ… ദൈവമേ…
(ആശയോടെ… 2 വരികൾ) (2)
~ Start 5 Bar + Hum + 8 Bar ~
M
സഹായകൻ നീ പരമോന്നതൻ നീ സദാ
ഹൃദയവ്യഥകളിൽ തഴുകി നിറയും ദീപ്തമാം
സുവിശേഷമായ്… ആ… ആ…
F
സൗഖ്യമേകും വൈദ്യനായ് സമറായനായും കൂടെ വാ
തേടി എന്നെ തോളിലേറ്റും ഇടയനായും കൂടെ വാ
C
ആത്മബലമായ് ജീവജലമായ് സ്നേഹാനിജ്വാലയായ്
കൂടെ വാ… കൂടെ വാ… ദൈവമേ
(സ്നേഹാർദ്രനേ … പല്ലവി + Chorus)