സ്നേഹ സ്വരൂപനാം എൻ ജീവനായകാ
Scale: B
Time Signature: 4/4
Tempo: 80
~ Start ~
M/F
സ്നേഹ സ്വരൂപനാം എൻ ജീവനായകാ
നിൻ തിരുമുമ്പിൽ വരുന്നു
വേദന തിങ്ങുമീ ജീവിതം നൽകിയ
കണ്ണീർ കണികയുമായ്
കണ്ണീർ കണികയുമായ്
.
~ Start ~
M/F
നിത്യഹരിതമാം മേച്ചിൽപ്പുറങ്ങളിൽ
എന്നെ നടത്തേണമേ
C
സ്വച്ഛ ജലാശയ തീരത്തിലേക്കു നീ
എന്നെ നയിക്കേണമേ
എന്നെ നയിക്കേണമേ
(സ്നേഹ സ്വരൂപ… 5 വരികൾ)
~ Start ~
M/F
സത്യപ്രകാശം ചൊരിഞ്ഞെൻ വഴികളെ
ധന്യമാക്കീടേണമേ
C
മൃത്യുവിൻ താഴ്വര തന്നിലെനിക്കൊരു
കൂട്ടായിരിക്കേണമേ
കൂട്ടായിരിക്കേണമേ
(സ്നേഹ സ്വരൂപ.. 5 വരികൾ)