സിന്ധൂ ദയാസിന്ധൂ

സിന്ധൂ.. ദയാസിന്ധൂ
ബന്ധൂ.. ദീനബന്ധൂ
കാലമെത്ര കാത്തിരുന്നു
നിന്നെയൊന്നു കാണുവാൻ

എന്റെ ദാഹം നീയറിഞ്ഞു
എന്റെ മോഹം നീയറിഞ്ഞു
എന്റെ ദേഹം നീയുഴിഞ്ഞു
എന്റെ ക്ഷേമം പൂവണിഞ്ഞു

കണ്ണുനീരും കയ്യുമായ് ഞാൻ
പാതവക്കിൽ കാത്തിരുന്നു
കാഴ്ചകിട്ടി കണ്ടുഞാനീ
ശബ്ദലോക സൗന്ദര്യം

നീറി നീറി ഞാനിരുന്നു
രോഗശാന്തി തന്നു നീ
കഷ്ടകാലം നീങ്ങിയെന്റെ
ക്രിസ്തുരാജാ നന്ദിയെന്നും