ശാശ്വത ജീവ ശാന്തിതൻ
Time Signature: 4/4
~ Start 9 Bar ~
M/F
ശാശ്വത ജീവ ശാന്തിതൻ
തീരത്തു വരുവാൻ ആഗ്രഹം
മനസ്സും മേനിയും തളരുന്നു
ശക്തി പ്രവാഹമേ കനിഞ്ഞാലും
(ശാശ്വത… 2 വരികൾ)
~ Start 7 Bar ~
M/F
മനുഷ്യരാശിയെ ശക്തമാക്കാൻ
സ്വർഗ്ഗീയ ഭോജനം നീയേകുന്നു
(Link - 2 Bar)
M/F
ത്യാഗ സ്വരൂപാ യേശുരാജാ നിൻ
മാംസരക്തങ്ങൾ മുക്തി ദായകം
(ശാശ്വത… 4 വരികൾ + 2 വരികൾ)
~ Start 7 Bar ~
M/F
വിശിഷ്ട ജീവിതം ഭദ്രമാക്കാൻ
സാമീപ്യ സൗഖ്യവും നീയേകുന്നു
(Link - 2 Bar)
M/F
ദൈവം മർത്യരിൽ വാസം ചെയ്താൽ
സ്നേഹബന്ധങ്ങൾ സ്വർഗ്ഗ സുന്ദരം
(ശാശ്വത… പല്ലവി)