~ Start 7 Bar ~
M/F
സരളശാന്തമാം സ്നേഹരൂപം നീ
ശരണമെൻ ജീവദായകാ
.
M/F
പരമശക്താ ഈ ഭൂതലത്തിൻ
ഭരണ സാരഥ്യം നിൻ തൃക്കൈകളിൽ
.
(സരള..)
~ Start 5 Bar ~
M
ഭജനഗാനം പാടിടാം ഞാൻ
ജീവരാജനെ വാഴ്ത്തിടാം
.
F
സ്നേഹസുന്ദര പുഷ്പഹാരം
ആത്മനാഥന്‍ നൽകിടാം
.
(സരള.. 1 ½ പല്ലവി)
~ Start 5 Bar ~
M
നീയെന്നീശ്വരൻ അത്ഭുതാധിക്യം
ഭൂവിനേകും ഉന്നതൻ
.
F
നിന്റെ കാരുണ്യ ശിൽപസൗന്ദര്യം
ആസ്വദിച്ചിടും നിത്യവും ഞാൻ
.
(സരള.. 1 ½ പല്ലവി)
~ Start 5 Bar ~
M
പണ്ടു നീ ചെയ്ത ദിവ്യകർമ്മങ്ങൾ
സർവ്വവും ഞാൻ ധ്യാനിക്കും
.
F
വിണ്ടൽ തീർക്കും നിൻ വൈഭവങ്ങളെ
കണ്ടുണർന്നു ഞാൻ മേവിടാം
.
(സരള.. 1 ½ പല്ലവി)
~ Start 5 Bar ~
M
ആഴിയും അതിന്നാഴങ്ങൾ പോലും
അമ്പരന്നിടും നിൻ ശക്തിയിൽ
.
F
ചക്രവാളവും സൗരയൂഥവും
അത്ഭുതം കൂറി കാണുന്നു
.
(സരള.. 1 ½ പല്ലവി)
~ Start 5 Bar ~
M
ചുഴലിക്കാറ്റിൻ വൻ ഊറ്റത്തിൽപ്പോലും
സ്പഷ്ടമല്ലയോ നിൻ ശബ്ദഘോഷം
.
F
മിന്നലിൻ പ്രവാഹം ഭൂവിലാകെ
കാന്തികന്ദള രേണുക്കൾ
.
(സരള.. 1 ½ പല്ലവി)
(ശരണമെൻ x 3)