സമാധാനത്തിന്റെ രാജ്ഞി
സമാധാനത്തിന്റെ രാജ്ഞി
പരിശുദ്ധ ജപമാല രാജ്ഞി
കർത്താവിനമ്മേ ഞങ്ങൾക്കുമമ്മേ
എല്ലാർക്കുമഭയമമമ്മേ (കർത്താവി…)
അമ്മേ ഒന്നു ചൊല്ലുമോ
നിൻ സുതനോടൊന്നു ചൊല്ലുമോ
അമ്മേ എന്റെയീ യാചനകൾ
പ്രിയ സുതനോടൊന്നു ചൊല്ലുമോ (അമ്മേ എന്റെയീ…)
ഒഴിഞ്ഞ കുടങ്ങളെപ്പോലെയെന്റെ
ഹൃത്തടം ശൂന്യമാണല്ലോ (2)
പുതുവീഞ്ഞാകും ദൈവസ്നേഹം കൊണ്ടെന്റെ
ഉള്ളം നിറയ്ക്കേണമമ്മേ (2)
(അമ്മേ ഒന്നു ചൊല്ലുമോ…)
എല്ലാം പൊലിഞ്ഞുപോയെന്നോർത്തു ഞാൻ
മൗനമായ് നടന്നകലുമ്പോൾ (2)
പ്രത്യാശയോടെന്നും തിരികെ നടക്കുവാൻ
കൃപയെനിക്കാവശ്യമമ്മേ (2)
(അമ്മേ ഒന്നു ചൊല്ലുമോ…)
ലോക മോഹം എന്റെ ഹൃത്തടമാകെ
നിഷ്ഫലമായിടും നേരം (2)
ചേർത്തുപിടിച്ചു നീ പ്രാർത്ഥിച്ചിടേണേ
ആത്മാവിൽ ഉജ്ജ്വലിച്ചീടാൻ (2)
(സമാധാന…)
(അമ്മേ ഒന്നു ചൊല്ലുമോ…)