~ Start 13 Bar ~
M
സാനന്ദം വാഴ്ത്തുന്നേൻ
F
ഈശോ നാഥന്നാഗമനം
M
സാമോദം പാടുന്നേൻ
F
ആനന്ദാമൃത സംഗീതം
M
ദേവാംഗം കണ്ടുണരാൻ
F
താരാജാലം തിരിനീട്ടി
M
സാഫല്യം സായൂജ്യം
F
മംഗളവാദ്യം തുടരേണം
Chorus:
ഏദൻ തോട്ടം പൂവണിഞ്ഞതോ
തേൻ നിറഞ്ഞതോ ശലഭ ലീലയോ
ഈശോതൻ അപദാനം മണ്ണും വിണ്ണും
കാത്തു നില്ക്കവേ നോക്കി നിൽക്കവേ
അവതരിച്ചുവോ സ്നേഹത്തിൻ പുതുജന്മം
.
~ Start 9 Bar ~
M
സ്വർഗ്ഗമിന്നു വാഴ്ത്തവേ
F
ദിക്കറിഞ്ഞു താരകം
M
പൂത്തുലഞ്ഞലിഞ്ഞു കാത്തു നിന്നു
F
ധന്യമാനസം
M
സ്വർഗ്ഗ രാത്രി വിണ്ണിലെ
F
സർഗ്ഗ വർണ്ണ വീഥിയിൽ
M
കാവ്യമാർന്നു ശീതമാർന്നു സ്നേഹ
F
സാന്ദ്ര ജീവിതം
ഗ്ലോറിയാ… ഗ്ലോറിയാ… ഗ്ലോറിയാ…
ഇൻ എക്സൽസീവ് ദേവൂ… (2)
(Link 4 Bar)
M
സാനന്ദം വാഴ്ത്തുന്നേൻ
F
ഈശോ നാഥനാഗമനം
M
സാമോദം പാടുന്നേൻ
F
ആനന്ദാമൃത സംഗീതം
M
ദേവാംഗം കണ്ടുണരാൻ
F
താരാജാലം തിരിനീട്ടി
M
സാഫല്യം സായൂജ്യം
F
മംഗളവാദ്യം തുടരേണം
(ഏദൻ തോട്ടം… 5 വരികൾ)
~ Start 9 Bar ~
M
പാപഭാരമില്ലിനി
F
ശോക താപമില്ലിനി
M
ഉണ്ണിയേശുവെൻ്റെ രക്ഷകൻ്റെ
F
ജീവ സാന്ത്വനം
M
അത്രമേൽ സുഗന്ധിയായ്
F
അത്രമേൽ വസന്തമായ്
M
വന്നവൻ്റെ ജനന വാർത്ത
F
നമ്മളേറ്റു വാഴ്ത്തണം
ഗ്ലോറിയാ… ഗ്ലോറിയാ… ഗ്ലോറിയാ…
ഇൻ എക്സൽസീവ് ദേവൂ… (2)